Wednesday, March 25, 2015


നൂറുകണക്കിന് ഗ്രൂപ്പുകളുള്ള ഈ മുഖപുസ്തകത്തിൽ യുവധാര വേറിട്ട്‌ നില്ക്കുന്നത് അതിലെ അംഗങ്ങളുടെ സഹിഷ്ണുതാ മനോഭാവവും ,എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന മനോഭാവം എല്ലാവരിലും ഉള്ളത് കൊണ്ടാണ് എന്നും ഞാൻ വിശ്വസിക്കുന്നു .
നമ്മുടെ സ്വതന്ത്ര്യ ചിന്തകളെ പ്രകടിപ്പിക്കുവാൻ തുടക്കം കുറിക്കുകയും അത് ആ അർത്ഥത്തിൽ തന്നെ മുന്നോട്ടു കൊണ്ട് പോകുവാൻ പ്രാപ്തമായ ഒരു വേദി എന്ന നിലയിൽ യുവധാര അതിന്റെ പ്രാഥമിക കര്ത്തവ്യം നിർവഹിച്ചു എന്ന് ഞാൻ കരുതുന്നു .ഒരു സൌഹൃദ കൂട്ടായ്മ എന്ന വിശേഷണത്തിൽ നിന്ന് തുടങ്ങി ,അതിലുപരി സാർവദേശീയ മാനുഷിക ബന്ധങ്ങളെയും ,കാഴ്ചപ്പാടുകളെയും മനസ്സിലാക്കുകയും ,അതിന്റെ വിവിധ തലങ്ങളെ ചര്ച്ച ചെയ്യുകയും ,അതിലൂടെ സാർവദേശീയ കാഴ്ചപ്പാടുകളെ അവതരിപ്പിക്കാനും ഈ വേദിയിലൂടെ പരിമിതമായിട്ടാണെങ്കിലും അതിന്റെ സമഗ്രതയിൽ തന്നെ നമുക്ക് കഴിഞ്ഞു .
ഇപ്പോൾ നാം അടുത്ത ഉദ്യമതിലേക്ക് കടക്കുകയാണ് .തീര്ച്ചയായും നമുക്ക് മേല്പ്പറഞ്ഞ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെ തന്നെ അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു