Sunday, August 18, 2013

ആതാവനാടന്റെ സന്ദര്‍ശനവും പാറയിലിന്റെ കുപ്പിവെള്ള കൂടോത്രവും

പഴയ കൂട്ടുകാരന്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അല്‍പസമയത്തിനുള്ളില്‍ അവിടെ എത്തുമെന്നും ശറഫു (എന്റെ ഇക്ക ) വളരെ ആവേശത്തോടെയാണ് പാറയില്‍ ഇക്കാടെ നല്ലപതിയെ വിളിച്ചു അറിയിച്ചത് . വീട്ടില്‍ നിന്നും ചായക്ക് എണ്ണ കടി തന്നെ വേണമെന്ന് വാശി പിടിച്ച അബുസിനാണ് അതും കൂടി വായില്‍ തിരുകിയാണ്‌ ഇക്ക പാറയില്‍ ഇക്കാടെ വീട്ടിലോട്ടു പോയത്. കാറിലിരുന്നു പാറയിലിന്റെ പതിയെ എങ്ങെനെ വിഷ് ചെയ്യണം എന്നാ ചിന്തയിലായിരിന്നു നമ്മുടെ അബുസിനാന്‍. സലാം പറയണോ അതോ സഖാവിന്റെ ഭാര്യയോട്‌ ലാല്‍സലാം പറയണോ അതോ നമസ്കാരം പറയണോ എന്നിങ്ങനെ ചിന്ത മാറി മറിഞ്ഞു. അപ്പോഴേക്കും പാറയില്‍ മുറ്റത്തു വണ്ടി നിന്ന്. ഡോര് തുറന്നു ചാടി ഇറങ്ങിയ അബുസിനാന്‍ നേരെ ഓടി കയറാന്‍ നിന്നതും ഇടിവെട്ടിയപോലെ നിന്ന്, വീടിന്റെ സിറ്റ് ഔട്ടില്‍ നിറയെ വെള്ളം നിറച്ച കുപ്പികള്‍. പടച്ചോനെ ഇതെന്തു സംഭവം ഇനിയിപ്പോ തന്റെ നാട്ടിലെ ഒരാള്‍ ചെയ്തു കൊടുക്കുന്ന പോലെ വല്ല കൂടോത്രവും ആവുമോ? വരാന്‍ വരും ചെയ്തു ഇനിയിപ്പോ എങ്ങെനെ ഉള്ളില്‍ കയറികൂടും കുപ്പിയെ മറികടന്നു പോയാല്‍ എന്റെ തലയെങ്ങാനും "ടമാര്‍ പടാര്‍ " എന്നാ കണക്കിന് പൊട്ടി പോളിഞ്ഞാലോ ? ആതാവനാടന്‍ കയ്യിലെടുത്ത തന്റെ കുട്ടിയെ ഒന്നുടെ അണച്ച് പിടിച്ചു. അപ്പോഴേക്കും ശറഫു കാര്‍ ഒതുക്കി ഇട്ടു മുന്നിലേക്ക്‌ എത്തി. കുപ്പി കണ്ടതും ശരഫുവും ഞെട്ടി
മാനേ ആതവനാടാ നീ കുപ്പിയില്‍ തൊട്ടോ ?
ഇല്ലടാ വല്ല കുഴപ്പവും ഉണ്ടോ ?
ഉണ്ടോന്നോ ? ഇല്ലാതെ ഈ കണ്ട കുപ്പിയൊക്കെ ഇങ്ങനെ നിരത്തി വെക്കണോ ? ഇത്ര കാലം ഞാന്‍ ഈ വീട്ടില്‍ വന്നിട്ട് ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല ..
പടച്ചോനെ ഇതെന്തു കഥ ആതാവനാടന്‍ പുകഞ്ഞു തുടങ്ങി
മാനേ ആതവനാടാ ഇത് നിനക്കിട്ടു കൂടോത്രം തന്നെയാ
അതെങ്ങെനെ ശരഫോ ഞാന്‍ വരുന്നത് ഇവര്‍ക്കരിയില്ലല്ലോ
ഹി ഹി അത് ഞാന്‍ നേരെത്തെ വിളിച്ചു പറഞ്ഞു . ശറഫു നയം വ്യക്തമാക്കി
ന്റെ പടച്ചോനെ മ്മക്ക് തിരിച്ചു പോവാ .. അല്ലേലും പാറയിലില്ലല്ലോ പിന്നെ ഞമ്മലെന്തിനാ ഇബിടെ കേറന് ശരഫോ നീ കാറ് തിരിച്ചാ
നിക്ക് ഞാനൊന്ന് നോകട്ടെ
ശറഫു കോളിംഗ് ബെല്‍ അടിച്ചു പാറയില്‍ ഇക്കാടെ പതിയെ വിളിച്ചുവരുത്തി
ഡോര്‍ തുറന്നപ്പോ ശരഫുവിനോപ്പം ദേ നിക്കണ് ഒരു ഫാമാലി
ഇക്ക പറഞ്ഞപോലെ ഇവന്‍ ആരോക്കെയെ കൊണ്ട് വന്നിരിക്കുന്നല്ലോ എന്നും മനസ്സില്‍ വിജരിച്ചു ബീവി പുറത്തു വന്നു .
ആഹാ ശരഫോ നീ എന്താ അവിടെ തന്നെ നിന്നെ ഇങ്ങു കേറി വാ ..
അല്ല ഇതൊക്കെ ???? കേറിയാ വല്ല ...

ശറഫു കുപ്പി ചൂണ്ടികാണിച്ചു കൊണ്ട് ചോദിച്ചു ..
ആ കുഴപ്പമില്ല ഞാന്‍ എടുത്തു മാറ്റി കൊള്ളാം
വഴിയിലുള്ള രണ്ടു കുപ്പി എടുത്തു മാറ്റി പാറയില്‍ ബീവി അവരെ ഉള്ളിലോട്ടു ക്ഷണിച്ചു .
പേടിയില്ലാ പേടിയോടെ ആതാവനാടന്‍ ഉള്ളില്‍ കയറി പക്ഷെ ആദ്യം ശരഫുവിനെ വിട്ടു ഇനിയിപ്പോ തലയെങ്ങാനും പോട്ട്യാ ....
കൂടെയുള്ളത് ആതാവനാടന്‍ ആണന്നും തന്റെ കുടുംബമാനന്നും ഉള്ള ചരിത്രങ്ങള്‍ ശറഫു പാറയില്‍ ബീവിയോടു വിളമ്പി കഴിഞ്ഞപ്പോഴാണ് എന്നാ നിങ്ങ ഇരി ഞാന്‍ ചായ എടുക്കാം എന്ന് ബീവി മൊഴിഞ്ഞത്.

ചായ കുടിക്കുന്നിതിനിടയില്‍ പുറത്തുള്ള കുപ്പികളുടെ കാര്യം ആതാവനാടാണ് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
അപ്പോഴാണ്‌ സംഗതി പുറത്താവുന്നത്
യുവയില്‍ ഉള്ള കുറച്ചെണ്ണം ഇപ്പോള്‍ നാട്ടില്‍ ഉണ്ടെന്നും അവര്‍ വീട്ടില്‍ വന്നു നിഷ്ക്കരുണം വെട്ടി വിഴുങ്ങി പോകുമെന്ന് പാറയില്‍ ഇക്ക കഴിഞ്ഞ ആഴ്ച വിളിച്ചപ്പോള്‍ പറഞ്ഞിരുന്നത്രെ ... അങ്ങനെ വരുന്നവരെ പെട്ടന്ന് മടക്കാനും ഇനി ഭക്ഷണം കഴിക്കുകയാനങ്കില്‍ തന്നെ പെട്ടന്ന് മടുക്കാനും ഉള്ള "കുപ്പിവെള്ള കൂടോത്രമാണ്" മുന്നില്‍ ചെയ്തു വെച്ചിരിക്കുന്നത് .
പാവം ആതാവനാടാന്‍ ഇത് കേട്ടതും തന്റെ വയറില്‍ ഒന്ന് അമര്‍ത്തി തടവി ... എന്നാലും എന്റെ പാറയിലെ എന്ന് മനസ്സില്‍ വിളിച്ചു ..
നല്ല കഥ ഞാന്‍ വിളിച്ചു പറഞ്ഞതല്ലേ പഴയ കൂട്ടുകാരനാ വരുന്നത് എന്ന് ശറഫു ഒന്നുടെ ചോദിച്ചു
ന്റെ ശരഫോ ഞാന്‍ വിജാരിച്ചോ ഇവനാണ് വരുന്നത് എന്ന് നീയാന്ന്കില്‍ പേരും പറഞ്ഞില്ല അതല്ലേ കുഴപ്പം സാരല്ല്യാ
ആശിക്കെ ......
എന്താ ഉമ്മാ
നീ പോയി ആ മുന്നിലെ രണ്ടു കുപ്പിയിലെ വെള്ളം അങ്ങ് ഒഴിച്ച് കളഞ്ഞേക്ക് ..
ആശിക്കു വെള്ളം കലയാനായ് പുറത്തേക്കു ഓടി
നിങ്ങ ചായകുടിക്ക് കുഴപ്പം ഒന്നുമില്ല ...
മുന്നില്‍ കൊടുന്നു വെച്ച പലഹാരങ്ങളെ നോക്കി ആതാവനാടന്‍ വീണ്ടും നെടുവീര്‍പ്പിട്ടു
എന്നാലും എന്റെ പാറയിലെ ......
 Faiz Kizhekkethil

No comments:

Post a Comment