കണക്കിന്റെ സ്ത്രീ ശാസ്ത്രം
സ്ഫടികം
സിനിമയിലൂടെ ആവര്‍ത്തിച്ചു നാം കേട്ട ഡയലോഗ് ആണ് , ഭൂഗോളത്തിന്റെ സ്പന്ദനം
മാത്ത മറ്റിക്സില്‍ ആണ് എന്നുള്ളത് . അത് ശരിയാണോ എന്ന് എനിക്ക് അറിയില്ല
.പക്ഷെ കണക്കിന്റെ നല്ല പ്രായോജകര്‍ സ്ത്രീകള്‍ ആണ് തോന്നിയിട്ടുണ്ട് .
ഒരു പക്ഷെ പുരുഷന്മാരെ ക്കാള്‍ ഏറെ ...
ഇന്ന് വീട്ടില്‍ രാവിലെ
നാലഞ്ചു ഗസ്റ്റ് ഉണ്ടായിരുന്നു . ഇന്ന് രാവിലെ ഒന്‍പതു മണിക്ക്
വീട്ടിലെത്തും എന്ന് ഇന്നലെ വിളിച്ചു പറഞ്ഞപ്പോ വരുന്നവര്‍ക്ക് അല്പം വി ഐ
പി മേമ്പൊടി ഉള്ളതിനാല്‍ ട്രീറ്റ് മോശമാകാന്‍ പറ്റില്ലല്ലോ ..ബീവിയോടു
മുശാവറ കൂടി . രാവിലെ ആകുമ്പോ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ബിരിയാണി ,
നെയ്ചോര്‍ അമ്മാതിരി അഭ്യാസം ഒന്നും നടപ്പില്ല . അങ്ങിനെ ദോശ , ഉഴുന്ന് ദോശ
, ഒട്ടാട ഇത് മൂന്നും ഉണ്ടാക്കാന്‍ തീരുമാനിച്ചു . കോഴിക്കറിയും ഇറച്ചി
വരട്ടിയതും . രാവിലെ ഒന്‍പതു മണി ആകുമ്പോഴേക്കു ഇതൊക്കെ
റെഡിയാകുന്നതിലേക്ക് കോഴിയെ തലേ ദിവസം തന്നെ ഫ്രീസറിലേക്ക് താമസം മാറ്റി .
ഫ്രെഷ് ബീഫ് രാവിലെയെ കിട്ടൂ . ഉഴുന്ന് ദോശക്കുള്ള ഉഴുന്നും അറിയും കൂടി
തലേ ദിവസം തന്നെ വെള്ളത്തില്‍ ഇട്ടു വെച്ചു . അതൊരു കണക്കു ആണ് ..രാവിലെ
വരെ ഉള്ള സമയം ആവുമ്പോഴേക്കു അതൊരു പരുവം ആകും.
ഞായര്‍ ആയതിനാല്‍
സ്കൂള്‍ ഇല്ല എങ്കിലും രാവിലെ രണ്ടു കുട്ടികള്‍ക്ക് മദ്രസ യില്‍ പോകണം..
രാവിലെ കുട്ടികളെ സ്കൂളിലും മദ്രസയിലും പറഞ്ഞയക്കുക എന്നത് വീട്ടമ്മ മാരെ
വട്ടം കറക്കുന്ന പണിയാണ് .പ്രത്യേകിച്ചും കുട്ടികള്‍ സ്വയം കാര്യങ്ങള്‍
ചെയ്യുന്ന പാകത്തിലേക്ക് എത്തുന്നവരെ അതല്പം കട്ടി കൂടും. കുട്ടികള്‍
രണ്ടുപേരും കൃത്യ സമയത്ത് ക്ലാസ്സില്‍ എത്തണം എങ്കില്‍ വീട്ടില്‍ നിന്ന്
ഇറങ്ങാന്‍ ഒരു സമയം ഉണ്ട് . അതും ഒരു കണക്കു ആണ് . അത് കഴിഞ്ഞു ,
തലേന്ന് വെള്ളത്തില്‍ ഇട്ടു വെച്ച ഉഴുന്ന് അരിയും മിസ്കിയില്‍ ..അത് ഓണ്‍
ചെയ്തു വെച്ച് പച്ച ക്കറികള്‍ എടുത്തു എടുത്തു മേശയിലേക്ക് വെച്ച് ,
വരട്ടുന്ന ഇറച്ചി യിലേക്കും , കോഴി ക്കറി യിലേക്കും എടുക്കുന്ന
പച്ചക്കറിക്കും ഒരു കണക്കു ഉണ്ട് . ഉള്ളി അരിയാനും , ഉരുള കിഴങ്ങ്
മുറിക്കാനുംതുടങ്ങി .രണ്ടും വേറെ വേറെ സൈസില്‍ ആണ് .അതും ഒരു കണക്കു ആണ് .ആ
കണക്കുകള്‍ മാറി പോയാല്‍ കറിയും നന്നാവില്ല . അടുക്കളയിലെ അടുപ്പുകള്‍
സജീവമായി , ഗാസ് സ്റ്റൌവില്‍ , ആലുവ അടുപ്പില്‍ , ഇന്‍ഡക്ഷന്‍ കുക്കറില്‍ -
മൂന്നിന്റെ മുകളിലേക്കും വിത്യസ്ത പാത്രങ്ങള്‍ കയറി തുടങ്ങി , ഉഴുന്ന്
ദോശയും , സാദാ ദോശയും രണ്ടു അടുപ്പില്‍ വേവുംപോഴും മൂടി വെച്ച അവ വേവാന്‍
ഒരു നിശ്ചിത കണക്കു ഉണ്ട് . മനസ്സില്‍ നിന്ന് ആ കണക്കു പോയാല്‍ മൂടി
ഇടക്കിടെ തുറന്ന് നോക്കി കൊണ്ടേയിരിക്കും. ഒരടുപ്പില്‍ കോഴി വേവുമ്പോഴാനു
മറ്റേ അടുപ്പില്‍ ഇറച്ചി വരട്ടാല്‍ നടക്കുന്നത് . ഇറച്ചി അല്പം വേവ്
കൂടുതല്‍ ആണ് എന്ന് തോന്നുന്നു . ഒരു ചെറു നാരങ്ങയുടെ രണ്ടു മൂന്നു തുള്ളി
അതിലേക്കു പിഴിഞ്ഞാല്‍ ആ വേവിന്റെ സമയത്തില്‍ ഒരു മാറ്റം വരും . കണക്കു രസ
തന്ത്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു . ആവശ്യത്തിനു ഉപ്പു .
അതൊരു വല്ലാത്ത കണക്കു ആണ് അല്പം ഒന്ന് കൂടിയാല്‍ അതുവരെ എടുത്ത പണി പാളി .
അതിനിടക്കാ ടാങ്കില്‍ വെള്ളം തീര്‍ന്നത് . മോട്ടോര്‍ സ്വിച്ച് ഓണ്‍
ചെയ്യുന്നു .വിഭവങ്ങള്‍ തയ്യാര്‍ ചെയ്യുന്നതിനിടക്ക് അത് ഓഫ് ചെയ്തു .
ടാങ്ക് നിറഞ്ഞു ഇനിയും വര്‍ക്ക് ചെയ്താ കരണ്ടും വെള്ളവും നഷ്ടം . കണക്കു
നോക്കണേ ...പുറത്ത് വാഹനം വന്നു നിന്നു . എന്റെ അതിഥികള്‍ക്ക് സ്വാഗതം
പറയുമ്പോഴും ഞാന്‍ വിചാരിച്ചത്തിലും ഭംഗി യായി അവരെ സല്ക്കരിക്കുമ്പോഴും
എന്റെ മനസ്സില്‍ ഈ ഒരു പോസ്റ്റിന്റെ കണക്കു കൂട്ടല്‍ ആയിരുന്നു . എത്ര
കണക്കുകള്‍ ആണ് നമ്മുടെ അടുക്കളയില്‍ സ്ത്രീകളിലൂടെ പാലിക്കപ്പെടുന്നത്
അല്ലെ ..പിന്നെയും കുറെ കണക്കുകള്‍ ഞാന്‍ ആലോചിച്ചു . പയര്‍ അരിയുമ്പോ
അഞ്ചാറു പയര്‍ ഒന്നിച്ചറിയുന്നു . ഗുണക പട്ടിക യുടെ ഒരു കണക്കു . പോസ്റ്റ്
ബോര്‍ ആയി അല്ലെ ..വെറുതെ മനസ്സില്‍ തോന്നിയത് എഴുതിയതാ ...ന്നാലും എത്ര
കണക്കുകളാ നമ്മുടെ സ്ത്രീകളെ അടുത്ത് . ഒന്‍പതു മാസത്തെ ഒരു കണക്കു നമ്മള്‍
ഇടയ്ക്കിടെ കേള്‍ക്കുന്ന കണക്കു ആണ് ..പിന്നെയും ഉണ്ട് അവര്‍ക്ക്
ആണുങ്ങള്‍ക്ക് ഇല്ലാത്ത കുറെ കണക്കുകള്‍ ..ഇവിടെ പ്രായപൂര്‍ത്തി
ആവാത്തവര്‍ ഉള്ളതിനാല്‍ ആ കണക്കുകളിലേക്ക് ഞാന്‍ കടക്കുന്നെ യില്ല ....
No comments:
Post a Comment