Wednesday, August 28, 2013


യുവയിലേക്ക്....
Mohammed Kutty Mavoor ....
ഫേസ് ബുക്കില്‍ സജീവമായപ്പോള്‍ യാദൃശ്ചികമായാണ് ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്ന പേര് ശ്രദ്ധയില്‍ പെട്ടത് ... നല്ല പാതിയുടെ നാട്ടുകാരനല്ലേ ..നല്ല സ്വഭാവക്കാരനായിരിക്കും (വെറും തെറ്റിദ്ധാരണ ) എന്ന് കരുതി ആഡ് ചെയ്തു 
കഥയുടെയും കവിതയുടെയും വായന എന്ന അസ്ക്യത യുള്ളയാളായാതിനാല്‍ ഇദ്ദേഹത്തെ (ഇങ്ങേരുടെ ഉന്നത നിലവാരം പുലര്‍ത്തുന്ന പല രചനകളും ഫേസ് ബുക്കില്‍ മാത്രം ഒതുങ്ങേണ്ടവയല്ലെന്നു അന്നേ തോന്നിയിരുന്നു.അത് തുറന്നു പറഞ്ഞാല്‍ ഇദ്ദേഹം ചാടിത്തുള്ളി യുവ ഉപേക്ഷിച്ചു പറന്നു പോകുമോന്നു പേടിച്ചാ പറയാതിരുന്നത്.മാഷേ അങ്ങനങ്ങ് പോങ്ങണ്ടാട്ടോ എന്റെത്രേം വരൂല ). പിന്തുടര്‍ന്നെത്തിയത് ഒരു യഥാര്‍ത്ഥ പുലിമടയില്‍ ....കൊടിയേറ്റം ഗോപിയെ പോലെ ആദ്യമോന്നു അമ്പരന്നെങ്കിലും പെട്ടെന്ന് അറിയാതെ പറഞ്ഞു പോയി എന്തൊരു സീഡ്‌ (സ്പീഡ്‌ ).
പിന്നെ ഒന്നും ആലോചിച്ചില്ല ധൈര്യമായി വാതിലില്‍ മുട്ടി ...അനില്‍ ജി കൈ പിടിച്ചു കയറ്റി ..അകത്തു കടന്നപ്പോള്‍ ശരിക്കും ഞെട്ടി ..രാത്രി പൂരം നടക്കുന്ന ഉത്സവ സ്ഥലത്ത് ഒറ്റപ്പെട്ടു പോയ വെറും ഒരു (മുഹമ്മദു ) കുട്ടിയായി ഞാന്‍ ചുറ്റും കണ്ണോടിച്ചു ... ഗാനമേളയും കഥാപ്രസംഗവും ചാക്യാര്‍ കൂത്തും മുച്ചീട്ട് കളിയും .നാടകവും ,സംവാദവും സുവിശേഷവും ബോബനും മോളിയും എന്നുവേണ്ട സകലമാന കുണ്ടാമണ്ടികളും... ഒരു കൂരയ്ക്കു കീഴില്‍ എന്ന പരസ്യം പോലെ ..... ദൂരെ മാറി നിന്ന് മെല്ല ഓരോന്ന് പരിശോധിക്കാന്‍ തുടങ്ങി ... എന്തെങ്കിലും കണ്ണില്‍ പെട്ടാല്‍ അതിനെ പറ്റി എന്തെങ്കിലും വിഡ്ഢിത്തം വിളമ്പുക ജനമാവാസനയായി പോയതിനാല്‍ അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല .. മംഗ്ലീഷില്‍ കമന്റെഴുതിയപ്പോള്‍ ആര്‍ക്കും അത്ര പിടിചെല്ലെന്നു തോന്നി ..ഇരിങ്ങാട്ടിരി മാഷ്‌ ഒരിക്കല്‍ പറഞ്ഞു മാവൂരിന്റെ കമന്റുകള്‍ മലയാളത്തില്‍ ആയിരുന്നേല്‍ നന്നായേനെ... കമന്റെഴുതാന്‍ ധൈര്യം പകര്‍ന്നു ..( നമ്മുടെ കമന്റും ആളുകള്‍ ശ്രദ്ധിക്കുന്നു എന്നത് ആത്മഗതം ).
...സകലമാന പുലികളും കൂടി പൊരിഞ്ഞ ചര്‍ച്ച നടക്കുന്ന ഏതോ ഒരു പോസ്റ്റില്‍ മംഗ്ലീഷില്‍ അഭിപ്രായം എഴുതിയിട്ട് (ആരെങ്കിലും ഇതൊന്നു മലയാളത്തില്‍ ആക്കിത്തരാമോ എന്ന് ഒരഭ്യര്‍ത്ഥന നടത്തി മാറിയിരുന്നു ... നിമിഷങ്ങള്‍ കൊണ്ട് രണ്ടു പേര്‍( ശ്രീമതി ധന്യാ നായരും തെനമ്മാവനും Dhania Narayanan Nair (Dhania Jayakrishnan), Thenammaavan Kottangal ‍) അത് മലയാളത്തിലേക്ക് മാറ്റി എഴുതിയപ്പോള്‍ സൌഹൃദത്തിന്റെ പുതിയൊരു ലോകം ആദ്യമായി കാണുകയായിരുന്നു ... മണ്ടായിക്കയും അനില്‍ ജിയും അന്‍വര്‍ ഷാ യും രിനിയും മറ്റു ഒട്ടേറെ പുലികളും അടങ്ങുന്ന അഡ്മിന്‍ പാനല്‍ അതിസൂക്ഷ്മ നിരീക്ഷണം നടത്തുന്ന കാലമായതിനാല്‍ വളരെ സൂക്ഷിച്ചാണ് അഭിപ്രായം പറഞ്ഞിരുന്നത് ... എല്ലാ പോസ്റ്റിലും നിറഞ്ഞു നിന്ന് ലൈക്‌ അടിക്കുന്ന ഒരു തല മാത്രം ശ്രദ്ധയില്‍ പെട്ടു (അദ്ദേഹത്തിന്‍റെ തല മാത്രം കാണുന്ന ഒരു പ്രൊഫൈല്‍ ഫോടോ ആയിരുന്നു അന്നുണ്ടായിരുന്നത് ).. ആദ്യത്തെ അടി ആശാന്റെ നെഞ്ചത്ത് എന്ന് പറഞ്ഞ പോലെ ഒരു പോസ്റ്റില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് തീര്‍ത്തും വിരുദ്ധാഭിപ്രായം പറഞ്ഞപ്പോള്‍ അതൊരു വാര്‍ത്തയായി ..തിരുവായ്ക്ക് എതിര്‍ വായില്ലാതെ വിലസി നടന്ന രാജാവിന് ഇവന്‍ ആരടെയ്‌ എന്ന സന്ദേഹം വന്നത് സ്വാഭാവികം മാത്രം .. എന്തോ ആ ഒരു കമന്റു കാരണം അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിന്റെ കൂമ്പാരം ആ പോസ്റ്റ്‌ ഹിറ്റായി ..കൂട്ടത്തില്‍ മുഹമ്മദു കുട്ടി മാവൂര്‍ മറ്റു അംഗങ്ങളുടെ ശ്രദ്ധയില്‍ പെടാനും കാരണമായി .. പിറ്റേന്ന് എഫ്ബിയില്‍ വന്നപ്പോള്‍ ഒരു മെസ്സേജ് എനിക്ക് താങ്കളോട് വ്യക്തി പരമായി വിരോധമോന്നുമില്ലട്ടോ പോസ്റ്റില്‍ ഏറ്റുമുട്ടിയത് കാര്യമാക്കേണ്ട ..എവിടെയാ വീട് ..എന്ത് ചെയ്യുന്നു ..തുടങ്ങി സ്നേഹാന്വേഷണവും ..വിരോധമില്ലെന്കില്‍ ഫോണ്‍ നമ്പര്‍ തന്നാല്‍ ഫോണില്‍ ബന്ധപ്പെടാം ... മനസ്സില്‍ ചലനമുണ്ടാക്കിയ മെസ്സേജു .. ഒരു പുതിയ ബന്ധത്തിന്റെ തുടക്കമായിരുന്നു അത് .. പാറ പോലെയുള്ള വലിയ ശരീരത്തിലെ അതിലും വലിയൊരു നിര്‍മ്മല മനസ്സ് നേരില്‍ അനുഭവിക്കുകയായിരുന്നു ..അതിനിടയിലാണ് മുഴുഭ്രാന്തനായ പള്ള ലോഗ്യം കൂടാന്‍ വന്നത് ..പേടിച്ചു പേടിച്ചു മെല്ലെ ഒരു വിരല്‍ നീട്ടി നിമിഷ നേരം കൊണ്ട് വിരല്‍ മാത്രമല്ല ശരീരം മൊത്തം പള്ള അതിക്രമിച്ചു കയ്യടക്കി ... അങ്ങിനെ ഒരു മുക്കൂട്ടു കമ്പനി ഉണ്ടാക്കിയപ്പോള്‍ ആദ്യമായി ഓണ്‍ ലൈന്‍ സൌഹൃദത്തിന്റെ മധുരം നുണയുകയായിരുന്നു.. ദിവസവുമുള്ള സ്ക്യ്പു കൂടിക്കാഴ്ചകള്‍ ബന്ധം ദൃഡമാക്കാന്‍ വളരെ ഏറെ സഹായിച്ചു .. പാറയില്‍ വഴി വായനയുടെ ലോകത്തെ ഒരു അതികായനെ, അറിവിന്റെ സാഗരത്തെ ,നേരിട്ടരിയുന്നത് പിന്നീടാണ് അതെ . നമ്മുടെ സുരേഷ് മാസ്റര്‍ ( Sureshkumar Puthenpurayil ..വിനയത്തിന്റെ പര്യായമായ അദ്ദേഹത്തില്‍ നിന്നും നജീബ് മൂടാടി എന്ന മഹാ വായനക്കാരനെ കുറിച്ച് കേട്ടെങ്കിലും കക്ഷി അന്ന് യുവയില്‍ ദേശാടനക്കിളി പോലെ മാത്രം വരുന്നയാളായത് കൊണ്ട് തമ്മില്‍ അധികം ബന്ധമുണ്ടായിരുന്നില്ല (ബന്ധമുണ്ടാക്കാന്‍ വേണ്ടി മൂടാടിയില്‍ കൊണ്ട് പോയി മൂക്കറ്റം കല്ല്‌മ്മേക്കായ തീറ്റിച്ച കാര്യം ഞാനിവിടെ പറയില്ല.. ).. യുവയില്‍ അഹങ്കാരത്തിന്റെയും തറുതലയുടെയും കുരുട്ടു ബുദ്ധിയുടെയും പര്യായമായി വിലസുന്ന സുഹാസന്‍ അനിഷ്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചു (ഹും ഇപ്പോഴും എന്നെ എടൊ മാവൂരാനെ എന്ന് മാത്രമേ വിളിക്കൂ .ഇവന്‍ മാത്രമേ ഇങ്ങിനെ വിളിക്കുന്നുള്ളൂ നാട്ടാരെ നിങ്ങള് ചോയിചോളി ..... ഞാനെത് ചെയ്താലും അതിലൊക്കെ കുറ്റം മാത്രം കണ്ടു പിടിക്കാനായിട്ടു മാത്രം ജന്മമെടുത്തതാ ഇതിയാന്‍ )..എളിമയുടെ ആള്‍ രൂപമായ അറക്കല്‍ ജിയും കറകളഞ്ഞ സ്നേഹ പ്രതീകമായ ജമാലും തുടങ്ങി ഒട്ടേറെ പേരുമായി പെട്ടെന്ന് സുഹൃദ്‌ ബന്ധം സ്ഥാപിച്ചു ...യുവ എന്ന സ്നേഹ കൂട്ടായ്മയെ നേരിട്ടറിയുകയായിരുന്നു .. ...
അതിനിടയിലാണ് ഓണാഘോഷ പരിപാടിയും അതിനോടനുബന്ധിച്ചു കഥാ കാവിതാ രചനാ മത്സരവും വന്നത് ... ഒന്നാം സമ്മാനം നേടിയ പാറയിലിനെയും തേനമ്മാവനെയും കഥാ പാത്രങ്ങളാക്കി ഒരു കൊച്ചു രചന യുവയില്‍ പോസ്റ്റി (ജീവിതത്തില്‍ ആദ്യമായി കാണിച്ച സാഹസം )..പോസ്റ്റിനു ഇരിങ്ങാട്ടിരി മാഷടക്കമുള്ളവര്‍ നല്ല അഭിപ്രായം പറഞ്ഞതും നൂറില്‍ കൂടുതല്‍ കമന്റു ലഭിച്ചതും ബുക്കര്‍ പ്രൈസ്‌ നേടിയ അരുന്ധതി റോയിയെ പോലെ എന്റെ അവിവേകവും അഹങ്കാരവും വര്‍ദ്ധിപ്പിച്ചു ..എങ്കിലും എളിമ കാരണം (ഹും വെറുതെ നാട്ടാരെ തെറി കേള്‍ക്കാനുള്ള മനക്കരുത്തില്ലാത്തത് കാരണം ) കൂടുതല്‍ എഴുതാന്‍ മിനക്കെടാതെ കമന്റും ലൈകും നിത്യ തൊഴിലായി സ്വീകരിച്ചു ... കമന്റ് ഓഫ് ദി ഡേ പട്ടം മൂന്നാം പ്രാവശ്യം കിട്ടിയപ്പോള്‍ ഓസ്കാര്‍ നേടിയ റസൂല്‍ പൂക്കുട്ടിയെ പോലെ (ഞാനും ഒരു കുട്ടിയാണല്ലോ ) ഞാന്‍ വിനീത വിധേയനായി മൊഴിഞ്ഞു ഇനി വേണ്ട ..താങ്ങാനുള്ള കരുത്തില്ല ......
തുടര്‍ന്നങ്ങോട്ട് എന്നെ കേന്ദ്ര കഥാപാത്രമാക്കി ഹരി തുടങ്ങി വെച്ച നര്‍മ്മ കഥകള്‍ യുവകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ എഴുതുന്നവരുടെയെല്ലാം തൂലികയില്‍ മാവൂര്‍ജിയായും,മാവൂര്‍ക്കയായും . മാവൂരാനായും കോഴിപ്രേമിയായും എന്നുവേണ്ട ഏതാണ്ടെല്ലാ വേഷങ്ങളും യുവകള്‍ അറിഞ്ഞു നല്‍കിയപ്പോള്‍ ആ സ്നേഹത്തിന്റെ ആഴം ഞാന്‍ അനുഭവിക്കുകയായിരുന്നു ... അതുവരെ ഒന്നും എഴുതാതിരുന്ന അബൂ സിനാന്‍ പോലും എന്നെ കഥാപാത്രമാക്കി ചിരിയുടെ അമിട്ടിനു തീ കൊളുത്തിയപ്പോള്‍ യഥാര്‍ത്ത സ്നേഹം ,സുഹൃബന്ധം എന്തെന്ന് ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു ...തുടര്‍ന്നങ്ങോട്ട് യുവ എന്നാല്‍ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയായിരുന്നു .. സ്നേഹം, സൗഹൃദം..ഇവ തന്നെയാണ് ജീവിതം എന്ന് മനസ്സിലാക്കി തന്ന ബന്ധങ്ങള്‍ ...ഹൃദയത്തിനുള്ളില്‍ ഇടം നേടിയ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പേരെടുത്തു പറയുന്നില്ല ..നിങ്ങള്‍ എനിക്ക് എത്ര പ്രിയപ്പെട്ടവര്‍ ആണെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം ....ഏറ്റവും സീനിയര്‍ മുതല്‍ ഇന്നലെ വന്നവര്‍ വരെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഒരു മൌസ് ക്ളിക്കിനപ്പുറത്തെക്ക് വളരെ വിശാലമായൊരു ലോകത്തേക്ക് ബന്ധങ്ങള്‍ വളരുകയായിരുന്നു ... (പേരെടുത്തു പറയാന്‍ നിന്നാല്‍ ഓരോരുത്തരെയും പറ്റിപറയാന്‍ പേജുകള്‍ തന്നെ വേണ്ടി വരുമെന്നതിനാല്‍ സഹോദരങ്ങള്‍ സദയം ക്ഷമിക്കുമല്ലോ .)
ഇതിനിടയിലാണ് നാട്ടില്‍ പോക്കും പള്ളയുടെ കല്യാണവും സത്താര്‍ എന്ന കൊടും ക്രൂരനെയും മണ്ടായിക്കയെയും (കേരളത്തിലെ ആദ്യത്തെ യുവ മീറ്റ) മന്പാടനെയും അനില്ജിയെയും(പഴയ ചെരുപ്പ് കഥ ഓര്‍മ്മിക്കുമല്ലോ ) ഒക്കെ നേരില്‍ കാണുന്നത് ..മണ്ടായിക്കയിലെ സ്നേഹസമ്പന്നനായ ജ്യേഷ്ഠനെ ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല .. മറക്കാനാവാത്ത എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ ... തിരിച്ചു കോഴിക്കോട്ടേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ വിങ്ങുന്ന മനസ്സിന്റെ ചൂട് കുറക്കാനായി കണ്ണുകള്‍ സജലങ്ങളായി ... പാറയില്‍ ഹൌസിലെ സല്കാരവും റിയാസ്‌ മായി കാണുന്നതും ..ജമീര്ഷാ വീട്ടില്‍ വന്നതും കുരിയെടത്തെ നേരില്‍ കണ്ടതും ..അക്ഷര തമ്പുരാന്റെ അരമനയില്‍ അതിഥി യായി സല്കരിക്കപ്പെട്ടതും ...അങ്ങിനെ അങ്ങിനെ ... പറഞ്ഞാല്‍ തീരാത്ത കഥകള്‍ .പോകണമെന്നാഗ്രഹിച്ചിട്ടും നഷ്ടപ്പെട്ടുപോയ സൈനുവിന്റെ വീട്ടിലെ ബിരിയാണിയെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുകള്‍ ഈറനാകുന്നു .....ഹോ ആ കോഴിക്കാലുകള്‍ എന്റെ വരവും പ്രതീക്ഷിച്ചു കാത്തു നിന്നത് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ ആകുന്നില്ല ....
സുഹാസിന്റെ ഫോണ്‍ കോള്‍ ആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത് ..(ജാഡ സുഹാസിന്റെ ഉള്ളിലുള്ള നിഷ്കളങ്കനെ അധികം ആരും അറിയില്ലട്ടോ ) അഡ്മിന്‍ ആകണമെന്നുള്ള സ്നേഹത്തോടെയുള്ള നിര്‍ബന്ധ നിര്‍ദ്ദേശം അനുസരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല .. അട്മിനായപ്പോള്‍ ലൂസിമാലാഖ ആദ്യത്തെ വനിതാ സൌഹൃദത്തിന് വലതു കൈ നീട്ടിയപ്പോള്‍ ഒട്ടും ശങ്ക കൂടാതെ സ്വീകരിക്കാനുള്ള വിശ്വാസം അപ്പോഴേക്കും യുവ നല്‍കി കഴിഞ്ഞിരുന്നു .. ലൂസിയെ തുടര്‍ന്ന് അട്മിന്സും അല്ലാത്തവരുമായ മറ്റു വനിതാ അംഗങ്ങളും (ഞാന്‍ ഫ്രണ്ട് ആക്കാന്‍ കൊള്ളുന്നവന്‍ ആണെന്ന് മനസിലാക്കിയവര്‍ )കൂടെകൂട്ടാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഫ്രണ്ട് ലിസ്റ്റില്‍ ഇടം നേടി (ആര്‍ക്കും അങ്ങോട്ട്‌ രിക്വേസ്റ്റ്‌ അയക്കില്ല (ജാഡ)..എന്നെ മനസ്സിലാക്കിയവര്‍ കൂടെ കൂട്ടാന്‍ പറ്റും എന്ന് തോന്നിയാല്‍ രിക്വേസ്റ്റ്‌ അയച്ചാല്‍ സ്വീകരിക്കും ..അങ്ങോട്ട്‌ രിക്വേസ്റ്റ്‌ അയക്കാത്തത് കൊണ്ട് ഇപ്പോഴും വനിതാ പ്രാധിനിധ്യം കുറവാണ് കേട്ടോ ..)
കഴിഞ്ഞ വെക്കെഷനിലെ യാത്രകള്‍ ..സാബുവിന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷം ..മാനവികതയുടെ പ്രചാരകന്‍ രഞ്ജിത് (Ren Jith ) മായുള്ള കൂടിക്കാഴ്ച , ലൂസിയും കുടുംബവുമൊത്ത് സതാര്‍ക്കന്റെ വീട്ടില്‍ ,സതാര്‍ക്കയുമോന്നിച്ചു മണ്ടായിക്കയെയും സിയാദിനെയും കാണാന്‍ പോയത് ...പാറയിലിന്റെ കൂടെ പാറയില്‍ ഹൌസില്‍ ഒരു പകലും രാത്രിയും ..മാഷും കിറുക്കനുമോത്ത് മൂടാടി സംഗമം ..മാഷിന്റെ വീട്ടില്‍ ഒരു സായം കാലം ..മാവൂരിലെ ഒരുമിച്ചു കൂടല്‍ ..പറഞ്ഞാലും പറഞ്ഞാലും തീരാത്ത മധുര സ്മരണകള്‍ ... വിജയ്‌ യുടെയും ശഫീയുടെയും തട്ടകത്തില്‍ റിയാദ്‌ സംഗമം ..മോന്സും മജീട്ക്കയുമോന്നിച്ചു ഷമീമിന്റെ കൂടെ ദമ്മാം മീറ്റ് ...കേരള പര്യടനം നടത്തിയ ശെഫീയുടെ മാവൂര്‍ സന്ദര്‍ശനം ..എല്ലാറ്റിനുമുപരി യുവ കുടുംബ സംഗമം .കാണാന്‍ കൊതിച്ചു കാത്തു നിന്ന അന്‍വര്‍ ഷാ എന്ന ബു ജി ലേബലുള്ള യുവ പിതാവ് വെറും ഒരു സാധാരണ പച്ച മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ..കുറ്റിപ്പുഴ സാര്‍ മുതല്‍ ഏറ്റവും ജൂനിയര്‍ ആയ ഷിബി വരെയുള്ളവരുമായി നേരില്‍ കണ്ടത് ..പാട്ടും കൂത്തും പരദൂഷണവും കിറുക്കന്‍ കഥകളുമായി ഒരു രാവും ഒരു പകലും ആഹ്ലാദത്തിന്റെ ആകാശം കീഴടക്കിയ സുന്ദര നിമിഷങ്ങള്‍ ..പുലര്‍ച്ചെ പാറയെ ആനയിക്കാന്‍ എയര്‍ പോട്ടിലേക്ക് പോയത് ..വൈകീട്ട് പിരിയാനകാതെ ആശീര്ഭവനിലെ പുല്കൊടികള്‍ പോലും കണ്ണീര്‍ പോഴിച്ചത് ....അത് കഴിഞ്ഞു ഷിജോയുടെ ആതിഥേയത്വത്തില്‍ കൊച്ചിയില്‍ ഒരു നാള്‍ ..പറഞ്ഞാല്‍ തീരില്ല ..എന്റെ യുവ എനിക്ക് സമ്മാനിച്ച സുന്ദര മുഹൂര്‍ത്തങ്ങള്‍ ... നന്ദി യുവാ ...നന്ദി ..ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുന്നു ഈ ബന്ധങ്ങള്‍ ....ഒരിക്കലും മറവിയുടെ മാറാല കെട്ടാതെ അമൂല്യമായി സൂക്ഷിക്കുന്നു ഈ സ്നേഹം ....സ്നേഹമന്ത്രമുയരട്ടെ ....മനസ്സ് സന്തോഷം കൊണ്ട് നിറയട്ടെ .......ജയ് യുവ ....ജയ് ഹിന്ദ്‌....

1 comment:

  1. ജയ് യുവ ....ജയ് ഹിന്ദ്‌....

    ReplyDelete