Riyas T Ali
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ നിന്നുപോയ എന്റെ
വായനയെ വീണ്ടും പരിപോഷിപ്പിച്ചതിന്റെ ക്രെഡിറ്റ് യുവധാരക്കു മാത്രമാണ്.
സ്‌നേഹത്തിനും സൗഹൃദത്തിനും യുവയ്ക്കു പകരം വെയ്ക്കാന്‍ മറ്റൊരു ഗ്രൂപ്പും
ബൂലോകത്തില്ല. ഇവിടെ നിന്നു ലഭിച്ച സഹോദര-സഹോദരിമാരോട് ഒരു കുടുംബത്തിലെ
അംഗങ്ങളോടെന്ന പോലെ പെരുമാറാനാവുന്നതും യുവയിലെ അനിഷേധ്യമായ, അളവറ്റ,
കറയറ്റ സ്‌നേഹത്തിന്റെ അടയാളപ്പെടുത്തല്‍ തന്നെ..! നിസ്വാര്‍ത്ഥരായ
സാരഥികളുടെ മികവേറിയ സേവനം തെല്ലൊന്നുമല്ല ഇതിന്റെ തിളക്കം കൂട്ടിയത്.
അതുകൊണ്ടു തന്നെ അസൂയാവഹമായ വേഗതയിലായിരുന്നു യുവയുടെ വളര്‍ച്ച.
പരിചയപ്പെട്ട മറ്റു കൂട്ടായ്മകളെ അപേക്ഷിച്ച് യുവയെ വേറിട്ടുനിര്‍ത്തുന്ന
ഘടകം പക്വതയുള്ള സാരഥികളുടെ മേല്‍നോട്ടവും ഇടപെടലുകളുമാണ്. ഏതു
ഘട്ടങ്ങളിലും അവരുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റം യുവയെ ഉത്തുംഗതയിലേക്ക്
ആനയിച്ചുവെന്നതില്‍ രണ്ടഭിപ്രായമില്ല. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത
യുവയുടെ മീറ്റ് ഒരുത്സവമായിരുന്നു. തൂലിക കൊണ്ട് അടുത്ത്, ഹൃദയം കൊണ്ട്
ഒന്നായവര്‍ സാന്നിധ്യം കൊണ്ട് ചരിത്രം രചിച്ച നിമിഷങ്ങള്‍ മറക്കാനാവാത്ത
അനുഭവമായിരുന്നു. 'വിരല്‍ത്തുമ്പിലൊരു വിജ്ഞാന സൗഹൃദ കൂട്ടായ്മ' എന്ന
യുവധാരയുടെ മുദ്രാവാക്യം എന്റെ വരികളാണെന്നും അതിന്റെ ലോഗോ ഡിസൈന്‍ ചെയ്തത്
ഞാനാണെന്നും പറയുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ഇനിയും ഈ വേദി
ഉയരങ്ങളിലെത്തട്ടെ. അതിന്റെ ഹൃദയരാഗം എവിടെയും മുഴങ്ങിക്കേള്‍ക്കട്ടെ;
കല്‍പാന്ഥത്തോളം...
No comments:
Post a Comment