വിജയ് കുമാര്‍
ഒരു തുള്ളി ജലത്തിന് ഒന്നും ആകാന്‍ കഴിയില്ലായിരിക്കാം.... പക്ഷെ അനേക
തുള്ളികള്‍ ചേര്‍ന്നൊഴുകുമ്പോള്‍ അതൊരു ശക്തമായ വെള്ളച്ചാട്ടം വരെ ആകുന്നു
.......ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ജനാധിപത്യ രീതി തെറ്റാണ് എന്ന് തെളിയിച്ച ഒരു ഗ്രൂപ് ആണ് യുവധാര ...... അംഗങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന് എഴുതി വയ്ക്കുകയും ആശയങ്ങളില്‍ എതിരഭിപ്രായം പറയുന്നവരെ തല്പര കക്ഷികളുടെ തലയണ മന്ത്രത്തിന് വിധേയമായി അഡ്മിന്‍റെ വാളിനു ഇരയാക്കുകയും ചെയ്യുന്ന പ്രവണതയാണ് ബഹുഭൂരിപക്ഷം 'ജനാധിപത്യ' ഗ്രൂപ്പികളിലും ഞാനടക്കം പലര്‍ക്കും നേരിടേണ്ടി വന്ന ദുരനുഭവം ..... ഇവിടെ യുവധാര വേറിട്ട് നില്‍ക്കുന്നു ...... ഇവിടെ ഗ്രൂപ്പിനുള്ളില്‍ ഒരു ഗ്രൂപ് ഉള്ളതായി ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല .... അതിന് കാരണമായി എനിക്ക് തോന്നിയത് ... ഇവിടെ കര്‍ശന നിയമങ്ങളുണ്ട് ....അത് കൃത്യമായി പാലിക്കപ്പെടുന്നുമുണ്ട് ... അതിനാല്‍ തന്നെ ഈ കൂട്ടായ്മയ്ക്ക് അസ്ഥിത്വമുണ്ട് ..... വിട്ടു പോകുന്നവര്‍ക്ക് തിരികെ വരണം എന്ന് തോന്നിപ്പിക്കുന്ന ഘടകവും അത് തന്നെയാണ് ......
അഡ്മിന്‍ എന്ന അധികാരത്തോടെ ഇവിടെ അംഗങ്ങളോട് ഒരു അട്മിനും പെരുമാറി കണ്ടിട്ടില്ല ..... ഭരിക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ് ബദല്‍മാര്‍ഗം ഉടലെടുക്കുന്നത് ...... ഇവിടെ ആരും ആരെയും ഭരിക്കുന്നതായി തോന്നിയിട്ടില്ല ......
സംസ്കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടാതെ എല്ലാ അംഗങ്ങള്‍ക്കും എന്നും സ്വസ്ഥമായി ഇടപെടാന്‍ കഴിയുന്ന ഒരു ബൃഹത് സംരംഭമായി ഇത് പടര്‍ന്ന് പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു .... എല്ലാ നന്മകള്‍ക്കും എന്‍റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു .....!!!!

No comments:
Post a Comment