Wednesday, August 28, 2013

ഒരു കായലോര സംഗമം .

Sudhakaran Kuttipuzha
ആസന്നമായ ഒരു മഹാ സംഗമത്തിന്റെ മുന്നോടിയായി ഞങ്ങൾ അഞ്ചാറുപേർ കായലോരത്തു ഒത്തുകൂടി
കഥകളും കവിതകളുമായി കായലോരത്തു ഒരു സൌഹൃദ സംഗമം .നഗരത്തിന്റെ നിലക്കാത്ത ശബ്ദ കോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ,ജനപഥങ്ങളുടെയും വാഹനങ്ങളുടെയും ഒടുങ്ങാത്ത ഇരമ്പത്തിൽ നിന്നും മോചനം നേടി സുഭാഷ്‌ പാർക്കിലെ ഗുൽമോഹർ വൃക്ഷങ്ങളുടെ തണലിൽ, ആത്മാവിൽ അലിഞ്ഞ അവസ്ഥയിൽ ,കൊച്ചിക്കായലിലെ കുഞ്ഞോളങ്ങളുടെ സങ്കീർത്തനവും ശ്രവിച്ചു ഒരു ചെറു സംഗമം .
മുഖപ്രസാദവുമായി സൌദാമിനി ജി .യവ്വന പ്രസരിപ്പുമായി അബുസിനാൻ ,ചിരിയുടെ പൂത്തിരികളുമായി സത്താർജി . നിറസാന്നിദ്ധ്യവുമായി സാബുജി .ഒരു സൂര്യതേജസായി മനോജ്‌ ജി യും കുടുംബവും.പിന്നെ ഈ ഞാനും....
ഇവരെല്ലാം യുവധാര സൌഹൃദ വേദിയുടെ സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ പ്രധിനിധികൾ .എല്ലാവരും ഓരോ വിശാലപ്രപഞ്ചങ്ങൾ . ജാതിമതങ്ങളുടെ വേലിക്കെട്ടുകളിൽ തളച്ചിടപ്പെടത്തവർ. സംശുദ്ധമായ സൌഹൃദങ്ങളെ ചുമലിൽ എന്തിയവർ ........
ദീർഘമായ ഒരു ചര്ച്ചക്കുള്ള സമയം അവിടെ അവശേഷിച്ചിരുന്നില്ല.അകലെ അഴിമുഖത്തിനു മുകളിൽ അസ്തമന സൂര്യൻ ചായക്കൂടുകൾ ചിതറാൻ ൻ തുടങ്ങിയിരുന്നു.സുഭാഷ്‌ പാർക്കിലെ ഗുൽമോഹർ മരങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു.കടൽക്കാക്കകൾ പറന്നകലാൻ തുടങ്ങിയിരുന്നു.യാത്രചൊല്ലാനുള്ള സമയം സമാഗതമായിരുന്നു.അങ്ങനെ ആ മിനി സംഗമത്തിന് തിരശീല വീണു.
എങ്കിലും അത് സ്മരണകളിൽ മായാത്ത അടയാളങ്ങൾ സൃഷ്ടിച്ചു.

No comments:

Post a Comment