Tuesday, March 10, 2015

Thankamany Venkidangu
നമ്മുടെ തറവാട്ടില്‍ തലേ ദിവസം കല്യാണത്തിന് പോയാല്‍ എങ്ങിനെയിരിക്കും അതെ ഒരു അനുഭവമാണ് എനിക്ക് ഇന്നലെ യുവധാര സംഗമത്തില്‍ വെച്ച് അനുഭവപ്പെട്ടത് ..ഞാന്‍ ബസ്‌ ഇറങ്ങി ആശിര്‍ ഭവനിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നു ഒരുവിളി ഹേയ് .ടീച്ചറെ ...ങേ ..ഇതാര് തിരിഞ്ഞു നോക്കിയപ്പോള്‍ പാര മാഷ് തലേദിവസം ഉറങ്ങാത്ത ത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ പോയിട്ടുള്ള വരവാണ് .നേരെ ഞങ്ങള്‍ സംഗമ വേദിയിലേക്ക് നടന്നു ..പടികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഇതാ ഒരാള്‍ എന്തോ മറന്നു വെച്ചത് എടുക്കാന്‍ താഴോട്ട് ഓടി ഇറങ്ങി വരുന്നു വെള്ളയും വെള്ളയും ഇട്ട ഒരു സുന്ദരന്‍ .ഷെ മീം നിയോണ്‍ ..കണ്ട ഉടനെ ടീച്ചറെ എന്നുള്ള വിളി .ഇതിനിടയില്‍ വേറെ ഒരാള്‍ തന്റെ സ്വത സിദ്ധ മായ ചിരിയോടെ, ങ്ങള് എവിടെയാ ടീച്ചറെ ..എന്ന് ചോദിച്ചു പടികള്‍ കയറി തുടങ്ങി സാക്ഷാല്‍ സത്താര്‍ ..ഇതും കൂടി ആയപ്പോള്‍ എന്റെ മനസില്‍ ഓരോ ലഡ്ഡു പൊട്ടാന്‍ തുടങ്ങി ......അതുകഴിഞ്ഞ് മുകളിലോട്ടു കയറിചെന്നപ്പോള്‍ മൂന്നു ചെറുപ്പക്കാര്‍ നിന്ന് സംസാരിക്കുന്നു ...അതില്‍ ഒരാളെ എനിക്ക് വല്യ പരിചയം പോരാ ...സുധാകര്‍ജി , രാജന്ജി .പിന്നെ സാബു രാജ് ജി ...കണ്ടതില്‍ സന്തോഷം ഞങ്ങ ള്‍ പങ്കു വെച്ചു ..അതിനുശേഷം ഞാന്‍ അകത്തേക്ക് കടന്നപ്പോള്‍ രണ്ടു യുവികള്‍ ഇരുന്നു കഥപറയുന്നു .സുഹ്രയും ആനന്ദയും ....അവിടെയും ഞങ്ങള്‍ സന്തോഷം പങ്കുവെച്ചു ..നേരെ നോക്കിയപ്പോള്‍ ദെ ..ഇരിക്കുന്നു ..ലുസി ....ജീന ..സൂര്യ ...എന്റെ സന്തോഷം ഇരട്ടിയിലധികമായി ......ഞാന്‍ ഒന്നും കഴിച്ചില്ല എന്നറിഞ്ഞപ്പോള്‍ എന്നെ കൂടെ കൂട്ടി കൊണ്ട് പോയി രാജന്ജി കാപ്പി വാങ്ങിത്തരാന്‍ തയ്യാറായി ..കൂടെ രതീഷ്‌ ,ഷിബുവും കൂടെ കൂടി .smile emoticon..തിരിച്ചുവന്നപ്പോള്‍ ദെ ..ഇവിടെ കാപ്പി കുടിനടക്കുന്നു ....വീണ്ടും ഹാളില്‍ എത്തിയ പ്പോള്‍ എല്ലാവരും എത്തിയിരുന്നു ...മിനിക്കുട്ടിയെ കൊണ്ടുവരാമെന്ന (പൊക്കിയിരിക്കും) എന്ന വാക്ക് രാജന്ജി പാലിച്ചു ...ഇബ്രാഹിം സി .പി ..വാക്കുകളിലെ ഗാംഭിരം എനിക്ക് ആ മുഖത്ത് കാണന്‍ കഴിഞ്ഞില്ല ഒരുപാവം. അന്‍വര്‍ ഷ , എപ്പോഴും ഞാനുമായി ഉടക്കുന്ന സാബു ,മാവൂര്‍ജി . സൈഫു . അജി നഫ , അന്‍വര്‍ ബാബു ,അനില്‍ രാമന്‍ ..,സൌധാമിനി ,ദീപ , ഷെബന ,,മമ്പാടന്‍ , ഇസ്സഹാക്ക് .,,താഹിര്‍ , മുരളി .പിന്നെ .യുവകളുടെകൂടെ വന്ന കുടുംബം .മിനിയുടെ അമ്മ ,അന്‍വറിന്റെ ഫ്രണ്ട്സ് .ദീപയുടെ ഫ്രണ്ട് ....മക്കള്‍ ,..ഇവരെല്ലാം കൂടി ആ സംഗമം ഒന്നുകൂടി സന്തോഷഭരിതമാക്കി ....എനിക്കാണെങ്കില്‍ ഇതില്‍പ്പരം സന്തോഷം വേറെയില്ല ..ആര്‍ക്കും ഒരുഅപരിചിതത്വം ഇല്ലായിരുന്നു ..എല്ലാവരും ഒരു കുടുംബത്തിലെ അംഗ ങ്ങള്‍ തന്നെയയിട്ടാണ് എനിക്ക് തോന്നിയത് .....അല്‍പ്പംകൂടി നേരത്തെ അവിടെ എത്തേണ്ടതായിരുന്നു ഞാന്‍ .അതില്‍ വിഷമം ഇല്ലാതില്ല ....മസിലുപിടിക്കാതെ ....ഇരിന്നിടത്ത് തന്നെ ഇരിക്കാതെ എല്ലായിടത്തും ഓടി നടക്കുന്ന യുവകള്‍ ...തന്റെകുടുംബതില്‍ എത്തിയ പ്രതീതി യായിരുന്നു എല്ലാവര്‍ക്കും ..ഇതിനിടയില്‍ നജീബിന്റെയും .., അസിയുടെയും . , ബാവ യുടെയും ആശംസകള്‍ ഫോണിലൂടെ ഞങ്ങളെ തേടിയെത്തി ..അത് എല്ലാവര്‍ക്കും വളരെയധികം സന്തോഷം ഉണ്ടാക്കി ...ഉച്ചഭക്ഷണ ത്തിനുശേഷം .വിവിധ കലാപരിപാടികള്‍ , .ഷെ ബനയുടെ സുന്ദരമായ ഗാനം . ഷിബുവിന്റെ ഏകാങ്ക നാടകം മനോജിന്റെ ഗാനങ്ങള്‍ ,സൌധമിനിയുടെ മക്കളുടെ പാട്ട് ,...ഇതിനിടയില്‍ മിനിയുടെ സിടി , മാല കമ്മല്‍ .അച്ചാര്‍ വില്‍പ്പന ...ഹോ ..എന്തൊരു രസമായിരുന്നു .മമ്പാട ന്റെ പുസ്തക പ്രകാശ നവും .നടന്നു ....യുവയാണ് ..യുവ ..വേറെ എങ്ങും ഇതുപോലെ ഒരു സംഗമം ഉണ്ടാകില്ല കാരണം .ഇത് ഒരു കുടുംബമാണ് ....അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇത്രയും ദൂരം ഒറ്റയ്ക്ക് ഞാന്‍ പോയതും ..വരാന്‍ അല്പം വൈകിയെങ്കിലും മകനു യതൊരുത്തര തിലുമുള്ള പേടിയും ഇല്ലായിരുന്നു .....ഞാന്‍ പോയത് യുവ സംഗമത്തില്‍ ആണ് അത് തന്നെ കാരണം ....ആരെയും വിട്ടുപോയിട്ടില്ല എന്നാണ് എന്റെ വിശ്വാസം ....വേറെ സന്തോഷം എന്റെ ഫ്രണ്ട് ആയ കലവൂര്‍ രവികുമാര്‍ നെ കാണാനും സംസാരിക്കാനും സാധിച്ചു ...ഒരു ബിഗ്‌ സല്യൂട്ട് യുവ ...ഇതിന്റെ അട്മിന്മാര്‍ക്കും സല്യുട്ട് ....എല്ലാവരെയും കാണാനും സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തയാണ് ...ഇനി അടുത്ത സംഗമത്തില്‍ കാണാം .

No comments:

Post a Comment