Thursday, August 15, 2013



Dhania Narayanan Nair
യുവ എനിക്കെന്തു തന്നു..
വീട്ടുകാരും നാട്ടുകാരും അല്ലാതെ അതിനപ്പുറത്തും ആളുകള്‍ ഉണ്ടെന്നു മനസ്സിലാക്കി തന്നു, മലയാളം മിണ്ടാനും (എഴുതാന്‍) പറയാനും തുടങ്ങി, നിര്‍ത്തി വച്ച എഴുത്ത് തുടങ്ങി, ക്ഷമയും സഹനവും കുറച്ചൂടി നല്‍കി, പ്രതികരണ ശേഷി നല്‍കി, ദേഷ്യപ്പെടാന്‍ അവസരം നല്‍കി, സ്നേഹവും വെറുപ്പും നല്‍കി, സൗഹൃദം നല്‍കി, ബഹളങ്ങള്‍ ഇല്ലാതെ സഹോദരിയായി കാണുന്ന ചുരുക്കം ചിലരെ നല്‍കി,
ഓരോരുത്തരുടെയും എഴുത്തുകളെ എടുത്തു പറയാന്‍ നിന്നാല്‍ തീരില്ല.. സാഹിത്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഗ്രൂപ്‌ ആയി കണ്ടാല്‍ നിലവാരം ഇല്ലാത്തതും കുറഞ്ഞതും കൂടിയതും വളരെ നല്ലതുമായ എഴുത്തുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഒരു സൌഹൃദ സദസ്സെന്ന രീതിയില്‍ വിലയിരുത്തിയാല്‍ രാവിലത്തെ ശുഭദിനം മുതല്‍ ശുഭരാത്രി വരെയും ഉള്ളവ ആസ്വദിക്കാന്‍ പറ്റിയത് തന്നെയാണു. അഭിപ്രായങ്ങള്‍ ഇപ്പോള്‍ എഴുതാറില്ല എങ്കിലും വായിച്ചു പോകുന്നുണ്ട് എപ്പോഴും, വളരെ വളരെ ചുരുക്കം ചില പ്രശ്നo ഒഴിച്ച് നിര്‍ത്തിയാല്‍ യുവധാര എന്നും ഒരു പണത്തൂക്കം മുന്നില്‍ തന്നെയാണ്. എല്ലാ എഴുത്തുകാര്‍ക്കും എഴുത്തുകാരികള്‍ക്കും ആശംസകള്‍

No comments:

Post a Comment