Thursday, August 15, 2013

Sony Dith
യുവയില്‍ ആരും എന്നെ ചേര്‍ത്തതല്ല ഫേസ്ബുക്ക് പരിജയപ്പെട്ടുതുടങ്ങിയ സമയത്ത് എങ്ങിനെയോ ഈ വഴിയെ വന്നു ചേര്‍ന്നു .അങ്ങനെ ഞാന്‍ ആദ്യമായി ചേര്‍ന്ന ഒരു ഗ്രൂപ്പ്‌ ആണിത് .പിന്നെ മടിച്ചു മടിച്ചു എങ്കിലും യുവയുടെ ലോകത്ത് വിരുന്നുകാരിയുടെ അകല്ച്ചയില്‍ നിന്ന് വീട്ടുകാരിയുടെ ഇടപെടലുകളുടെ സ്വാതന്ത്ര്യവുമായി കൂടെകൂടുകയായിരുന്നു .ആ സമയം ധന്യ ,സുഹാസിക്ക എന്നിവരെയാന് കൂടുതലായി ഇവിടെ കൂടുതലായി കണ്ടിരുന്നതും .അവരുടെ എഴുത്ത് എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു ,ഇപ്പൊ രണ്ടാളും എഴുത്തിന്റെ കാര്യത്തില്‍ നല്ല മടിയുമായി ഒതുങ്ങിക്കൂടുകയാണ് അതില്‍ ശരിക്കും ദേഷ്യം തോന്നുന്നുണ്ട് .ഇവിടെ ആരെയും നമുക്ക് മാറ്റി നിറുത്താന്‍ ഇല്ല കാര്‍ന്നോന്മാരും കൊച്ചുമക്കളുമടക്കമുള്ള ശിക്ഷിക്കുകയും ശാസിക്കുകയും അതേപോലെ തന്നെ വാസല്ല്യത്തോടെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന ഒരുപിടി നല്ല മനസ്സുകള്‍ .പരിഭവങ്ങളും പിണക്കങ്ങളും ന്യായമായ ഇടപെടലുകളില്‍ അലിഞ്ഞു പോകുന്നു .ശാസനകള്‍ നല്ലരീതിയില്‍ എടുത്തു മാന്യമായി പ്രതികരിക്കുന്ന സമീറിനെപ്പോലെയുള്ള കുറെ ആളുകള്‍ ,നമ്മുടെ ചെവിക്കുപിടിച്ചു തിരിക്കാന്‍ അധികാരം കൊടുത്തിട്ടുള്ള മാവൂര്‍ക്ക ,(എത്ര കളിയാക്കിയാലും ചിരിച്ചു കൂടുന്ന കുറെ സൌഹൃദങ്ങള്‍ )പാറയില്ക്ക ,സത്താര്‍ക്ക ,പിന്നെ നല്ലവഴിയുടെ ചൂണ്ടുപലകയുമായി നമ്മുടെ കൂടെ എന്നുമുള്ള കുറിയെടം ,വാക്കുകളില്‍ കളിയും കാര്യവും നിറച്ചു ചിരിച്ചു ചിന്തിപ്പിച്ചും ഉസ്മാന്‍ ജി .കാര്യഗൌരവമുള്ളവായും നര്‍മ്മയും അനായാസം കൈകാര്യം ചെയ്യുന്ന നജൂക്ക ,നല്ല നിരീക്ഷണവും വ്യക്തമായ ആശയങ്ങളും ഉള്ള ഫൈസല്‍ ജി ,ഇടയ്ക്കു നമ്മുടെ ഇടയില്‍ ചിന്തിച്ചിരിക്കുകയും പിന്നെ അന്തം വിട്ടു കവിത എഴുതി പ്രാന്ത് കാണിക്കുകയും ചെയ്യുന്ന പള്ള ,പ്രണയവും ജീവ ഭാവങ്ങളും നിറച്ച് യുവകവി ഷഫീക്ക്‌ ജി .ആത്മ മന്ത്രമായി സുധാകര്‍ ജി,താഹിറിന്റെ ഇടപെടലുകള്‍ ,പിന്നെ മൌനമായ്‌ നമ്മുടെ ഇടയില്‍ വന്നു വിജ്ഞാനവരികള്‍ പകരുന്ന നാരായണന്‍ സര്‍ ,അലസ ഭാവങ്ങളുടെ കൂട്ടുകാരി മന്ദാരത്തിന്റെ തണുപ്പുള്ള ചിരിയുമായി നില്‍ക്കുന്ന ലൂസിചെച്ചി ,ഇടയ്ക്കു നമ്മിലേക്ക് ഇഷ്ടം കൂടാന്‍ വന്നുവീട്ടുകാരിയായ സരസൂ ,ഇടയ്ക്കിടെ കാണാതാകുന്ന കവിത ,പക്വമായ ചിന്തകളുമായി റീനെച്ചി ,തല്ലുകൂടുകയും കാര്യം ഉപദേശിക്കുകയും ചെയ്യുന്ന വിജയലക്ഷ്മി ,രണ്ടുവരിയില്‍ ചിരിച്ചു പിന്നെ കുഴക്കുന്ന വിജയ്‌ ,സക്രു.എന്തൊക്കെ ആയാലും ഞാന്‍ കാര്യമേ പറയൂ എന്ന ഭാവത്തില്‍ സാബുച്ചന്‍ ,അങ്ങനങ്ങനെ പറഞ്ഞാല്‍ തീരാതെ പോസ്റ്റുകള്‍ കമെന്റുകള്‍ എന്നിവയെക്കാള്‍ പലവ്യക്തികളും മാനസികമായി വളരെ അടുപ്പമുള്ളവരായി .കൂടെ കാരുണ്യത്തിന്റെ തിരികള്‍ തെളിക്കാന്‍ കൈകോര്‍ക്കുന്ന നന്മ മനസ്സുകളുടെ കുടുംബം .അങ്ങനെ പറഞ്ഞാല്‍ തീരാതെ നമ്മുടെ യുവ

No comments:

Post a Comment