Thursday, August 15, 2013



ഒരു നാട്ടു കൂട്ടത്തില്‍ പ്രവര്ത്തിച്ചിരുന്ന    സമയത്താണ് ആ ഗ്രൂപ്പിന്റെ അഡ്മിന്‍ പദവി യാതൃശ്ചികമായി ലഭിക്കുന്നത് . അന്ന് അവിടെ കാരണവരായി വിലസുന്നവരായിരുന്നു നജീബ്ക്കയെയും വാര്യരെയും ഒക്കെ . അവിടെ നിന്ന് ഉള്ള നജീബ്ക്കയുടെ പരിചയം ആണ് എന്റെ യുവയിലെക്കുള്ള പ്രവേശനം. നാട്ടു കൂട്ടത്തിലെ ചര്‍ച്ചകളില്‍ സജീവമായി നിന്നിരുന്ന എന്നോട് സ്ന്തെങ്കിലും ഒക്കെ എഴുതണം , പുസ്തകങ്ങള്‍ വായിക്കണം (ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് മൂന്നു മാസങ്ങള്‍ക്ക് മുന്പ് ) എന്നൊക്കെ പറഞ്ഞു പിന്നാലെ നജീബ്ക്ക കൂടി , ഇവിടെ ലൈബ്രറിയും എന്റെ കയ്യില്‍ പുസ്തകവും ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ കുറെ ലേഖനങ്ങളുടെ ലിങ്ക് തരികയും കൂടാതെ ഫേസ് ബുക്ക്‌ ലൈബ്രറി ആയ "യുവധാരയിലെക്കുള്ള അട്മിഷനും " നജീബ്ക്ക ശരിയാക്കി തന്നു . അഡ്മിഷന്‍ നമ്പര്‍ 200 ...ഏതാണ്ട് ഒരു വര്ഷം പൂര്‍ത്തിയാകുന്നു

ഇവിടെ എത്തിയ ഞാന്‍ കൊച്ചു കുട്ടി പൂരം കാണുന്ന ആകാംഷയോടെ എല്ലാം വീക്ഷിച്ചു . എഴുത്തുകാര്‍ , ബുജികള്‍ , കവികള്‍ എന്നൊക്കെ കേട്ടറിവ് മാത്രമായിരുന്ന എനിക്ക് എല്ലാം നേരിട്ട് കണ്ടു ആസ്വദിക്കാന്‍ ആയി . പോസ്റ്റുകള്‍ ഒന്നും തന്നെ ചെയ്യാതെ എല്ലാം വായിച്ചു , (ഇപ്പോഴും പോസ്റ്റ്‌ ചെയ്യാറില്ല , ഒന്നും കൊണ്ടല്ല ഒരു പേടി ,പിടിച്ചു നില്ക്കാന്‍ കഴിയില്ല , അത് കൊണ്ട് എപ്പോഴെങ്കിലും ഒക്കെ കമന്റുകളില്‍ ഒതുങ്ങി കൂടുന്നു ).
കൂടുതല്‍ ആളുകളുമായി നേരിട്ട് പരിചയപ്പെട്ടില്ലന്കിലും പലരുമായി നല്ല ബന്ധം സൂക്ഷിക്കുന്നു , നജീബ്ക്കയുടെ നാട്ടിലെ നമ്പര്‍ ആവശ്യപെട്ടു മാവൂര്‍ക്കക്ക് മെസ്സേജ് അയച്ചപ്പോള്‍ പാവം മൂപ്പരുടെ(മാവൂര്‍ക്കയുടെ ) നമ്പര്‍ ആണ് എനിക്ക് തന്നത് . വിളിച്ചു നോക്കിയപ്പോഴല്ലേ യാഥാര്‍ത്ഥ്യം മനസ്സിലാകുന്നത് , അറക്കാന്‍ വേണ്ടി വച്ച കോഴികളെ പോലുള്ള നിര്‍മലമായ മനസ്സിനുടമ .

.(സർവ ശക്തന്‍ എല്ലാവിധ ഐശ്വര്യവും പ്രധാനം ചെയ്യട്ടെ ).

പിന്നെ ഹരീ ഖത്തറില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ധേഹത്തെയും വിളിക്കാന്‍ സാധിച്ചു (യുവയുടെ ചാരിറ്റിയുടെ ഭാഗമാവാന്‍ വേണ്ടി അദ്ധേഹത്തെ കാണാന്‍ ശ്രെമിചെങ്കിലും ജോലി തിരക്കുകളും അദ്ധേഹത്തിന്റെ നാട്ടിലേക്കുള്ള യാത്രയും കാരണം അത് നടന്നില്ല , അതിലെ സങ്കടം ഇപ്പോഴും മനസ്സില്‍ ഉണ്ട് ). കൂടാതെ അറക്കല്‍ ഇക്കയെ വീട്ടില്‍ പോയി കാണാനുംസാധിച്ചു .
യുവധാര സൌഹൃദ വേദിക്ക് സര്‍വ ഐശ്വര്യവും സര്‍വ ശക്തന്‍ പ്രധാനം ചെയ്യട്ടെ, അതോടപ്പം സൌഹൃദങ്ങള്‍ എന്നും നില നില്‍ക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു

No comments:

Post a Comment